വിവേകാനന്ദ പഠനകേന്ദ്രം സ്ഥാപകന്‍ കെ ആര്‍ ഭാസ്‌കരന്‍പിള്ള അന്തരിച്ചു
1 min read

മലപ്പുറം: ജീവകാരുണ്യ പ്രവർത്തകനും മലപ്പുറം പാലേമാട് ശ്രീ വിവേകാനന്ദ പഠന കേന്ദ്രം സ്ഥാപകനുമായ കെ ആർ ഭാസ്കരൻ പിള്ള(86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഭവനരഹിതരായ എൺപതോളം ആളുകൾക്ക് സ്വന്തമായി വീട് നിർമ്മിച്ച് നൽകിയിട്ടുണ്ട്.
1964-ല്‍ പാലേമാട് പ്രൈമറി സ്‌കൂള്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഭാസ്കരൻ പിള്ള 1967-ല്‍ പ്രധാനാധ്യാപകനായി. 1969-ല്‍ സ്‌കൂള്‍ വിലയ്ക്കുവാങ്ങി. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ബാച്ചുകളുള്ള ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇവിടെയാണ് പ്രേവര്‍ത്തിക്കുന്നത്. ബിരുദ കോളേജ്, ബിഎഡ്, എംഎഡ്., ടിടിസി സെന്ററുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സമുച്ചയത്തിന്റ ഉടമയാണ്. നേരത്തെ റിപ്പോർട്ടർ വാർത്തയെ തുടർന്ന് എടക്കരയിലെ കുടുംബത്തെ സഹായിക്കാൻ കെ ആർ ഭാസ്കരൻ പിള്ള മുന്നോട്ട് വന്നിരുന്നു.എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, മഞ്ചേരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ്, എന്‍ഡിപി കിടങ്ങൂര്‍ വിഭാഗം ചെയര്‍മാന്‍, എന്‍എസ്എസ് സംരക്ഷണ സമിതി ട്രഷറര്‍, സമസ്ത നായര്‍ സമാജം പ്രസിഡന്റ്, മലബാര്‍ നായര്‍ സമാജം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗ്ലോബല്‍ എന്‍എസ്എസ് രക്ഷാധികാരിയും എക്‌സിക്യൂട്ടീവ് അംഗവുമാണ്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സുമതിക്കുട്ടി അമ്മയാണ് ഭാര്യ. അനില്‍ ബി കുമാര്‍, പരേതനായ അഡ്വ. സനില്‍ ബി കുമാര്‍ എന്നിവർ മക്കളാണ്. സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് പാലേമാട്ടെ വീട്ടുവളപ്പിൽ നടക്കും.
