വെള്ളക്കരം കൂട്ടാതെ മറ്റ് മാർഗങ്ങളില്ല’, ആരും അറിയാതെയല്ല വെള്ളക്കരം കൂട്ടിയത്; ന്യായീകരിച്ച് മന്ത്രി

1 min read
SHARE

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്ന വെള്ളക്കരം വര്‍ധന ന്യായീകരിച്ച് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ധിപ്പിക്കുന്നത്. വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല.0ഏപ്രില്‍ മാസത്തെ ബില്ലിലാണെന്നും അദ്ദേഹം ന്യായീകരിച്ചു. മാര്‍ച്ചിനുശേഷമാകും വിലവര്‍ധനയെന്നാണ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വില വര്‍ധിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിന് പുതിയ നിരക്ക് കണക്കാക്കിയുള്ള ബില്‍ ആകും ഇനി ലഭിക്കുക. ഒരുകുപ്പി വെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ലീറ്ററിന് ഒരുപൈസ അധികം നല്‍കാമെന്നും മന്ത്രി പറഞ്ഞു.