ഹിമാചലിൽ ഹിമപാതം, രണ്ട് ബി.ആർ.ഒ ഉദ്യോഗസ്ഥർ മരിച്ചു
1 min readഹിമാചലിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ചിക്കയ്ക്ക് സമീപം ഹിമപാതം. അപകടത്തിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ രണ്ട് തൊഴിലാളികൾ മരിച്ചു. മറ്റൊരാളെ കാണാനില്ലെന്നാണ് വിവരം. ദാർച്ച ഷിങ്കുള റോഡിൽ ഹിമപാതത്തിൽപ്പെട്ട മൂന്നാമത്തെ ബിആർഒ ഉദ്യോഗസ്ഥർക്കായി തെരച്ചിൽ തുടരുകയാണ്.ഞായറാഴ്ച വൈകുന്നേരമാണ് ചിക്ക ഗ്രാമത്തിൽ ഹിമപാതമുണ്ടായതെന്ന് അധികൃതർ തിങ്കളാഴ്ച അറിയിച്ചു. വൈകിട്ടോടെ രണ്ട് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. നേപ്പാൾ സ്വദേശികളാണ് മരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളും അടങ്ങുന്ന സംഘം സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്