February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 12, 2025

14 കാരിയെ കൂട്ടബലാത്സം​ഗം ചെയ്തു; പെൺകുട്ടിയെ കണ്ടെത്തിയത് തേയില തോട്ടത്തിൽ നിന്ന്

1 min read
SHARE

അസമിൽ14 കാരിയെ കൂട്ടബലാത്സം​ഗം ചെയ്തു. കൈയ്യും, കാലും ബന്ധിച്ച നിലയിൽ അബോധാവസ്ഥയിൽ തേയില തോട്ടത്തിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി മൂന്ന് മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. ശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞ് അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി കൂട്ടബലാത്സം​ഗത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കേസുമായി
ബന്ധപ്പെട്ട് രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഭൈജാൻ അലി, സഫ‍‍ർ അലി എന്നിങ്ങനെ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ദിബ്രു​ഗഡ് എസ്പി ശ്വേതക് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.14 കാരിയായ പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് ബലാത്സം​ഗം ചെയ്തുവെന്നാണ് പൊലീസ് സംശയിക്കുന്നത്.കൈയ്യും, കാലും കെട്ടിയ നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. നിലവിൽ പെൺകുട്ടിയെ പരിശോധനയ്ക്കും, ചികിത്സയ്ക്കുമായി അസം മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഭൈജാൻ അലി എന്നയാൾ ഫെബ്രുവരി മൂന്നിന് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി രണ്ട് ദിവസം തേയില തോട്ടത്തിൽ വെച്ച് കൂട്ടബലാത്സം​ഗം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഭൈജാൻ അലി തന്റെ മകളെ തട്ടികൊണ്ട് പോയി എന്ന് സംശയിക്കുന്നതായി പെൺകുട്ടിയുടെ അമ്മ തന്നെയാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തനൊടുവിലാണ് അലിയടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസ് അടക്കം ചുമത്തിയാണ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.