കോൺഗ്രസ് മണ്ഡലം വികസന കമ്മിറ്റി യോഗത്തിൽ വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് മർദനം
1 min read

കോൺഗ്രസ് മണ്ഡലം വികസന കമ്മിറ്റി യോഗത്തിൽ വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് മർദനം. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വെച്ച് നടന്ന യോഗത്തിലാണ് മർദനമേറ്റത്.പാടിച്ചിറ സർവീസ് സഹകരണ ബാങ്കിന് മുകളിൽ നടന്ന യോഗത്തിലാണ് ഡി സി സി പ്രസിഡന്റായ എൻ ഡി അപ്പച്ചനെ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തത്. മുള്ളന്‍കൊല്ലി കോണ്‍ഗ്രസ് മണ്ഡലം വികസന കമ്മിറ്റി യോഗത്തിലാണ് തര്‍ക്കമുണ്ടാത്.മുള്ളൻകൊല്ലി ഭാഗത്തെ പ്രധാന കോണ്‍ഗ്രസ് കുടുംബമായ കടുപ്പൻ ഫാമിലിഗ്രൂപ്പാണ് എൻ ഡി അപ്പച്ചനെ മര്‍ദിച്ചതെന്നാണ് വിവരം. നിയമനത്തില്‍ ഇവരെ ഉള്‍പ്പെടുത്തുന്നില്ലെന്ന് പറഞ്ഞായിരുന്നു പ്രശനങ്ങളുടെ തുടക്കം. ഈ തര്‍ക്കമാണ് എൻ ഡി അപ്പച്ചനെ മര്‍ദിക്കുന്നതിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം.വയനാട്ടില്‍ ഐസി ബാലകൃഷ്‌ണൻ- എൻ ഡി അപ്പച്ചൻ വിഭാഗങ്ങൾ തമ്മിൽ കുറച്ചുകാലമായി വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിലെ നിയമന അഴിമതികള്‍ കോണ്‍ഗ്രസിന്റെ പുറത്ത് കരി തേച്ചിരിക്കുന്ന സമയത്താണ് ഇതേ വിഷയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രവര്‍ത്തകരുടെ കൈയില്‍ നിന്ന് നേതാവിന് മര്‍ദനമേല്‍ക്കേണ്ടി വന്നത്.
