വയനാട്ടിലെ ഡിസിസി ട്രഷററും മകനും വിഷം കഴിച്ചു, നില അതീവഗുരുതരം.

1 min read
SHARE
വയനാട്ടിലെ കോൺഗ്രസ് നേതാവും മകനും വിഷം കഴിച്ച നിലയിൽ. വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും ഇളയ മകനും ഗുരുതരാവസ്ഥയിൽ. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി 9 മണിയോടെ വീടിനകത്ത് ഇരുവരെയും വിഷം അകത്തു ചെന്ന് നിലയിൽ കണ്ടെത്തുകയായിരുന്നു .തുടർന്ന് ആദ്യം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.
ഇരുവരുടെയും ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് സൂചന. നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന എൻ. എം വിജയൻ ജില്ലയിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനാണ്.