കേരള സിവിൽ സർവ്വീസ് ക്രിക്കറ്റ് ടീമിലേക്ക് വയനാടുകാരൻ .
1 min read

മാനന്തവാടി: കേരള സിവിൽ സർവ്വീസ് ക്രിക്കറ്റ് ടീമിലേക്ക് അനീഷ്.ടി.കെ തിരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 17 മുതൽ 24 വരെ ഡൽഹിയിൽ വെച്ച് നടക്കുന്ന ദേശിയ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ അനീഷ് പങ്കെടുക്കും. ജി.എച്ച്.എസ്.എസ്.ത്യശ്ശിലേരി കായിക അധ്യാപകനായ അനീഷ്.ടി.കെ 2024-25 വയനാട് ജില്ലാ ബി.ഡിവിഷൻ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി നാല് അർദ്ധസെഞ്ച്വറി നേടിയിരുന്നു. പ്രാദേശിക ക്രിക്കറ്റ് ക്ലബ്ബായ യൂണിക്ക് സി.സി അംഗം കുടിയാണ് അനീഷ്.
