September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 8, 2026

വി ആർ ഹാപ്പിലി ഡിവോഴ്സ്ഡ്’: സേവ് ദി ഡേറ്റ് മാതൃകയിൽ ഒരു വിവാഹമോചന അറിയിപ്പ്; ചർച്ചയായി പോസ്റ്റ്

SHARE

പരമ്പരാ​ഗത വാർപ്പുമാതൃകകളെ തച്ചുടച്ചുകൊണ്ട് റിലേഷൻഷിപ്പ് സങ്കൽപ്പത്തിൽ ബഹുദൂരം മുന്നോട്ട് നടന്നുകൊണ്ടിരിക്കയാണ് ഇന്നത്തെ തലമുറ. വിവാഹത്തിലും അതിനുശേഷമുള്ള ജീവിതത്തിലുമെല്ലാം ഈ മാറ്റം വ്യക്തമാണ്. ഇപ്പോഴിതാ വിവാഹ മോചനത്തിന്റെ കാര്യത്തിലും ഈ സങ്കല്പങ്ങളാകെ തച്ചുടച്ചിരിക്കയാണ് ഒരു സോഷ്യൽ മീഡിയ പോസ്റ്റ്.പ്രസീത് രവീന്ദ്രൻ എന്ന യൂസർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ച‌‍ർച്ചയാവുന്നത്. 12 വർഷം നീണ്ടു നിന്ന തന്റെ വിവാഹജീവിതം അവസാനിക്കുന്ന വിവരം സേവ് ​ദി ഡേറ്റിന്റെ പകിട്ടോടെ കാർഡ് അടിച്ചുക്കൊണ്ടാണ് പ്രസീതും പങ്കാളിയും അറിയിച്ചിരിക്കുന്നത്.

 

2014 സെപ്റ്റംബർ 15-ന് ആരംഭിച്ച ആ യാത്ര, ഔദ്യോഗികമായി ഇവിടെ അവസാനിച്ചിരിക്കുന്നു. ഒരുമിച്ച് നടന്ന വർഷങ്ങൾക്കും, പങ്കിട്ട സന്തോഷങ്ങൾക്കും, അനുഭവങ്ങൾക്കും, ജീവിതം പകർന്നു നൽകിയ പാഠങ്ങൾക്കും നന്ദി. ഇനി രണ്ടുപേർക്കും രണ്ട് വഴികളിലൂടെയുള്ള യാത്രയാണ് എന്നും ചിത്രം പങ്കുവെച്ചുക്കൊണ്ട് പ്രസീത് ഫേസ്ബുക്കിൽ കുറിച്ചു.വി ആർ ഓഫീഷ്യലി ഡിവോഴ്സ്ഡ് എന്ന് എഴുതിയിക്കുന്ന കാർഡിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രവും കാണാം. പരസ്പരം ചെളിവാരിയെറിഞ്ഞ് വിവാഹജീവിതം അവസാനിപ്പിക്കുന്ന ഇന്നത്തെ കാലത്ത് മാതൃകയാവുകയാണ് പ്രസീതിന്റെയും പങ്കാളിയുടേയും സമീപനം. സോഷ്യൽ മീഡിയ കൈയടിക്കുകയാണ് ഈ സമീപനത്തോട്.നിരവധി പേരാണ് കമന്റുകളിലൂടെ ഇരുവർക്കും പിന്തുണ അറിയിച്ചിരിക്കുന്നത്. ‘ഇതാണ് വേണ്ടത് അല്ലാതെ പരസ്പരം ചെളി വാരി എറിഞ്ഞും പ്രകോപിപ്പിച്ചും ആജന്മ ശത്രുക്കൾ ആകാതെ സുഹൃത്തുക്കൾ ആയി പിരിയുക അഡ്ജസ്റ്റ് ചെയ്തു തീർക്കേണ്ടത് അല്ല ജീവിതം എന്ന തിരിച്ചറിവിൽ നിന്നും ഉണ്ടായ തീരുമാനത്തെ അഭിനന്ദിക്കുന്നു “”happy divorce day ” എന്നാണ് ഒരാൾ പോസ്റ്റിന് താഴെ കുറിച്ചത്.

എന്നാൽ ഇരുവരുടേയും ഈ തുറന്നുപറച്ചിലിനെതിരെ വിമർശനവും ശക്തമാണ്. ‘ഇതിനിയും ട്രെൻഡ് ആകുമോ എന്തോ ഇങ്ങനെ ഒരു post ഇടാനായിട്ട് ഒരു കല്യാണം’. ‘ഇനിയുള്ള കാലം ഇങ്ങനെയാണ്. FB പോസ്റ്റ്‌ മാത്രം പോരാ! കല്യാണം വിളിച്ചപോലെ ഒരു പത്തു മുന്നൂറ്‌ പേരെ വിളിച്ച് ഒരു സദ്യകൂടി കൊടുക്കണം. എന്നിട്ട് ഒരു benz വാടകക്കെടുത്തു, രണ്ട് പൂച്ചെണ്ടൊക്കെ വച്ച്, പെണ്ണിനെ വീട്ടിൽകൊണ്ടാക്കിയിട്ട്, രണ്ട് കുരവയിട്ടു പോരണം! കേൾക്കുന്നവർക്കും ഒരു രസമൊക്കെ വേണ്ടേ!!. എന്നിങ്ങനെ നീളുന്നു വിമ‌‍‍ർശനം