എന്താണ് സിന്ധു നദീജല ഉടമ്പടി

1 min read
SHARE

 

ഇന്ത്യയും പാകിസ്താനും തമ്മിൽ ലോക ബാങ്കിന്റെ (𝗜𝗡𝗧𝗘𝗥𝗡𝗔𝗧𝗜𝗢𝗡𝗔𝗟 𝗕𝗔𝗡𝗞 𝗙𝗢𝗥 𝗥𝗘𝗖𝗢𝗡𝗦𝗧𝗥𝗨𝗖𝗧𝗜𝗢𝗡 𝗔𝗡𝗗 𝗗𝗘𝗩𝗘𝗟𝗢𝗣𝗠𝗘𝗡𝗧) മധ്യസ്ഥതയിൽ ഉണ്ടാക്കിയ ഒരു ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി (𝗜𝗡𝗗𝗨𝗦 𝗪𝗔𝗧𝗘𝗥𝗦 𝗧𝗥𝗘𝗔𝗧𝗬).

𝟭𝟵𝟰𝟳-ലെ ഇന്ത്യ-പാക് വിഭജനം സിന്ധു നദീതട ത്തേയും രണ്ടായി മുറിച്ചു. അടിസ്ഥാന ജലസേ ചന ആവശ്യങ്ങൾക്കടക്കം സിന്ധു നദീതടത്തി ൽ നിന്നുള്ള വെള്ളമാണ് മേഖലയിലെ ജനങ്ങൾ ഉപയോഗിച്ചിരുന്നത്. വെള്ളം ഉപയോഗിക്കുന്ന തിൽ ധാരണ വേണമെന്ന ആവശ്യമാണ് സിന്ധു നദീജല കരാറിലെത്തിയത്.𝟭𝟵𝟲𝟬 സെപ്തംബർ 𝟭𝟵 -ന് കറാച്ചിയിൽ വച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്രുവും, പാകിസ്താൻ പ്രസിഡണ്ട് അയൂബ് ഖാനും ഈ ഉടമ്പടിയിൽ ഒപ്പുവച്ചു. ഈ കരാർ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ് ക്കും, പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനും ലഭിച്ചു.

എങ്ങനെ ജലം പങ്കുവയ്ക്കും എന്നുള്ളതായിരു ന്നു കൂടിയ വിവാദങ്ങൾ ഉണ്ടാക്കിയ വ്യവസ്ഥ. പാകിസ്താനിലേക്ക് ഒഴുകുന്ന നദികൾ ആദ്യം ഇന്ത്യയിൽക്കൂടി ഒഴുകുന്നതിനാൽ, അതിലെ ജലം ജലസേചനത്തിനും, യാത്രയ്ക്കും, വൈദ്യു തോൽപ്പാദനത്തിനും ഇന്ത്യയ്ക്ക് ഉപയോഗിക്കാ ൻ വ്യവസ്ഥകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽക്കൂടി ഒഴുകുന്ന നദികളെ ഇന്ത്യ തിരിച്ചുവിട്ട് പാകിസ് താനിൽ വരൾച്ചയും പട്ടിണിയും ഉണ്ടാകുമോ, പ്രത്യേകിച്ചും യുദ്ധകാലത്ത്, എന്ന പാകിസ്താ ന്റെ പേടിയിൽ നിന്നുമാണ് ഇത്തരം ഒരു കരാർ ഉടലെടുത്തത്. 𝟭𝟵𝟲𝟬 -ൽ ഈ കരാർ അംഗീകരിച്ച തിനു ശേഷം വെള്ളത്തിനായി ഇന്ത്യയും പാകിസ്താനും യുദ്ധം ഉണ്ടായിട്ടില്ല. കരാറിലെ വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പരാതികളും, തർക്കങ്ങളും പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ലോകത്തുള്ള നദീജല പങ്കുവയ്ക്കൽ കരാറുകളിൽ ഏറ്റവും വിജയക രമായ ഒന്നായി സിന്ധു നദീജല ഉടമ്പടിയെ കരുതിപ്പോരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ യും മറ്റു ചില കാര്യങ്ങളും ഉൾപ്പെടുത്തി കരാർ പുതുക്കേണ്ടതാണെന്ന അഭിപ്രായം നിലവിലു ണ്ടായിരുന്നു. കരാർ പ്രകാരം സിന്ധുനദിയിലെ 𝟮𝟬 ശതമാനം വെള്ളം മാത്രമേ ഇന്ത്യയ്ക്ക് ഉപയോഗിക്കാനാവൂ.

𝟭𝟵𝟲𝟱, 𝟭𝟵𝟳𝟭, 𝟭𝟵𝟵𝟵 എന്നീ വർഷങ്ങളിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന മൂന്ന് യുദ്ധങ്ങ ളിലും ഉടമ്പടിയെ പിടിച്ചുലച്ചിരുന്നില്ല. എന്നാൽ അതിർത്തികളിൽ പാകിസ്താന്റെ തുടർച്ചയായ പ്രകോപനങ്ങളെ തുടർന്ന് കരാർ വീണ്ടും ചർച്ച യിലേക്ക് എത്തി. കൂടാതെ ഇന്ത്യ നിർമ്മിക്കുന്ന ജലവൈദ്യുത പദ്ധതികളെ എതിർത്ത് പാകിസ് താൻ രംഗത്തെത്തിയിരുന്നു. ഇതിൽ 𝟯𝟯𝟬 മെഗാ വാട്ടിന്റെ കിഷൻഗംഗ പദ്ധതിയും ഉണ്ട്. 𝟴𝟱𝟬 മെഗാവാട്ടിന്റെ രത്ലെ ജലവൈദ്യുത പദ്ധതി യാണ് മാറ്റൊരു പദ്ധതി. പദ്ധതി വരുന്നതോടെ തങ്ങളുടെ ഭാഗത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയുമെന്നായിരുന്നു പാകിസ്താന്റെ വാദം. അതേസമയം കരാറിൽ ഭേദഗതി ആവ ശ്യമാണെന്ന് ഇന്ത്യ നേരത്തെ മുതൽ ആവശ്യ പ്പെടുന്നകാര്യമായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഉടമ്പടി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യ പാകിസ്താന് നോട്ടീസ് നൽകിയിരുന്നു. മൂന്ന് യുദ്ധങ്ങൾ അതിജീവിച്ച കരാറാണ് ഇപ്പോൾ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.