ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണം: സര്‍വ്വകക്ഷി യോഗം ഇന്ന്

1 min read
SHARE

ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും. വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും അനുബന്ധകാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിനും ജില്ലയിലെ മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുക്കുംമന്ത്രി എ കെ ശശീന്ദ്രന്‍ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനാല്‍ എത്തില്ല എന്നാണ് അറിയാന്‍ സാധിക്കുന്നത്. ജില്ലയിലെ വിവിധ മേഖലകളില്‍ വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ശല്യം തടയുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ഇന്ന് 10 മണിക്ക് ഇടുക്കി കളക്ടറേറ്റില്‍ ആണ് യോഗം. യോഗത്തില്‍ കളക്ടര്‍ അടക്കമുള്ള ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.