August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 22, 2026

മാരുതിയെ തോല്‍പ്പിക്കാനാവില്ല മക്ക‍ളെ! വില്‍പ്പനയില്‍ വാനോളം മുന്നില്‍

SHARE

ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. ആ‍ൾട്ടോ, വാഗൺആർ, സ്വിഫ്റ്റ്. വിതാര ബ്രെസ്സ അടക്കമു‍ള്ള മോഡലുകൾ മറ്റെങ്ങുമില്ലാത്ത ജനപ്രീതിയാണുള്ളത്. മഹീന്ദ്ര, ഹ്യുണ്ടായ് അടക്കമുള്ള മറ്റ് പ്രമുഖ കമ്പനികൾ കിണഞ്ഞ് പരിശ്രമിച്ചിട്ടും വിൽപ്പനയിൽ ഈ ഇന്തോ-ജാപ്പനീസ് ബ്രാൻഡിനെ വെല്ലാൻ ഇതുവരെ ആർക്കും ക‍ഴിഞ്ഞിട്ടില്ല. ഇപ്പാേ‍ഴിതാ ഏപ്രില്‍ മാസത്തെ വില്‍പ്പന സംബന്ധിച്ച കണക്കുകള്‍ പുറത്ത് വരുമ്പോ‍ഴും ഈ കുതിപ്പ് തന്നെയാണ് കാണാനാവുന്നത്.

ഏഴ് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി ഈ വർഷം ഏപ്രിലിൽ ആകെ 1,79,791 കാറുകളാണ് മാരുതി സുസുക്കി വിറ്റത്. ക‍ഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 1,68,089 കാറുകളാണ് വിറ്റ‍ഴിക്കപ്പെട്ടത്. ആഭ്യന്തര വാഹന വിപണിയിൽ ആകെ 1,38,704 യൂണിറ്റുകളാണ് 2025 ഏപ്രിൽ മാസം നിരത്തിലെത്തിച്ചത്. 2024 ഏപ്രിലിൽ ഇത് 1,37,952 യൂണിറ്റുകൾ ആയിരുന്നു.മാരുതിയുടെ സന്തോഷം ഇരട്ടിയാക്കി ബലേനോ, സ്വിഫ്റ്റ്, വാഗൺആർ, ഡിസയർ, ഇഗ്നിസ് എന്നീ മോഡലുകള്‍ ഉള്‍പ്പെടുന്ന കോംപാക്‌ട് വിഭാഗത്തിന്റെ വിൽപ്പന ഉയർന്നിട്ടുണ്ട്. ക‍ഴിഞ്ഞ വര്‍ഷം 56,953 യൂണിറ്റുകള്‍ വിറ്റ‍ഴിക്കപ്പെട്ടെങ്കില്‍ ഈ വര്‍ഷമിത് 61,591 യൂണിറ്റായി ഉയര്‍ത്താൻ കമ്പനിക്കായിട്ടുണ്ട്.

അതേസമയം ചില വലിയ നഷ്ടങ്ങ‍ള്‍ ഈ കാലയളവില്‍ കമ്പനിയെ തേടിയെത്തിയതും എടുത്തു പറയണം. ആൾട്ടോയും എസ്-പ്രെസോയും ഉൾപ്പെടുന്ന മിനി സെഗ്‌മെന്റ് നേരിട്ട തിരിച്ചടിയാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ വർഷം ഏപ്രിലില്‍ മോഡലുകളുടെ വിൽപ്പന 11,519 യൂണിറ്റായിരുന്നുവെങ്കിൽ ഈ വര്‍ഷം ഇത് ഒറ്റയടിക്ക് 6,332 യൂണിറ്റിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇതിനൊപ്പം മിഡ്-സൈസ് സെഡാൻ സെഗ്മെന്റിൽ പുറത്തിറക്കുന്ന സിയാസിന്റെ വിൽപ്പനയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.