പെരുമ്പാവൂർ ക്ഷേത്രക്കുളത്തിൽ യുവാവ് മരിച്ച നിലയിൽ

1 min read
SHARE

പെരുമ്പാവൂർ ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി സജിയെയാണ് മരിച്ച നിലയുൽ കണ്ടെത്തിയത്. രാവിലെ നടക്കാൻ ഇറങ്ങിയ നാട്ടുകാരാണ് ക്ഷേത്ര കുളത്തിൽ മൃതദേഹം കണ്ടത്.

പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും കൂലിവേല ചെയ്തു ജീവിച്ചു വരുന്ന സജി ക്ഷേത്രക്കുളത്തിൽ പതിവായി കുളിക്കാൻ വരാറുണ്ടെന്ന് പറയുന്നു. വെള്ളത്തിൽ മുങ്ങിക്കിടന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം നാട്ടുകാരുടെ സഹായത്തോടെയാണ് കരയ്ക്ക് കയറ്റിയത്.

 

മൂക്കിൽ നിന്നും ചെവിയിൽ നിന്നും മുഖത്തേക്ക് രക്തം ഒഴുകിയതായും കാണുന്നുണ്ട്. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ഹോസ്പിറ്റലിലേക്ക് മാറ്റി.

അതേസമയം, തിരുവനന്തപുരം ബാലരാമപുരത്ത് കോട്ടുകാല്‍ക്കോണത്ത് കാണാതായ രണ്ടു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെ(2) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അമ്മയുടെ സഹോദരനെയും അടുത്ത ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.