September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 17, 2026

രാഷ്ട്രീയത്തിലേക്ക് ഇല്ല, ഭാവി ലക്ഷ്യമിട്ട് ഒരുങ്ങിയാല്‍ ഇന്ത്യന്‍ ടീമിന് ലോകകപ്പ് കളിക്കാം: ഐഎം വിജയന്‍

SHARE

പൊലീസില്‍ നിന്നും വിരമിച്ചാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഐഎം വിജയന്‍. സിനിമയിലേക്ക് വിളിച്ചാല്‍ പോകും. താനൊരു ഫ്രീബേര്‍ഡ് ആണ്. രാജ്യസഭാംഗത്വം കിട്ടിയാല്‍ നിരസിക്കില്ലെന്നും ഐഎം വിജയന്‍ പറഞ്ഞു. പ്രസ് ക്ലബ് ഒരുക്കിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഐഎം വിജയന്‍.സിനിമകള്‍ ലഭിച്ചാല്‍ അഭിനയിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി പ്രവര്‍ത്തിക്കില്ല. സച്ചിനും പി ടി ഉഷയ്ക്കും ലഭിച്ചതുപോലെ രാജ്യസഭാ എംപി സ്ഥാനം കിട്ടിയാല്‍ നിരസിക്കില്ലെന്നുമായിരുന്നു ഐഎം വിജയന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള നേതാക്കളുമായി നല്ല ബന്ധമാണ്. അത് രാഷ്ട്രീയത്തിന് അപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മശ്രീക്കായി വര്‍ഷങ്ങളായി അപേക്ഷിച്ചു. അപേക്ഷ കണ്ടുമടുത്തായിരിക്കും ഇത്തവണ നല്‍കിയതെന്നും ഐഎം വിജയന്‍ തമാശരൂപേണ പറഞ്ഞു.വിരമിച്ച ശേഷം ഫുട്‌ബോള്‍ അക്കാദമി തുടങ്ങുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. ഭാവി ലക്ഷ്യമിട്ട് ഒരുങ്ങിയാല്‍ ഇന്ത്യന്‍ ടീമിന് ലോകകപ്പ് കളിക്കാന്‍ സാധിക്കും. നിലവിലെ ടീമിനെക്കൊണ്ട് അത് സാധിക്കില്ല. വിദേശത്ത് ക്ലബുകള്‍ യുവനിരയെ പരിശീലിപ്പിക്കുന്നത് ഭാവി ലക്ഷ്യമിട്ടാണെന്നും ഐഎം വിജയന്‍ പറഞ്ഞു.