ആദ്യ ചരക്ക് കപ്പലിന്‍റെ ഔദ്യോഗിക സ്വീകരണം: ചടങ്ങിൽ പങ്കെടുക്കുന്നതിൽ ആർക്കും വിലക്കില്ലെന്ന് ഫാ. യൂജിൻ പെരേര

1 min read
SHARE

വി‍ഴിഞ്ഞം തുറമുഖത്തെത്തുന്ന ആദ്യ ചരക്ക് കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ആര്‍ക്കും വിലക്കില്ലെന്ന് ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ യൂജിൻ പെരേര. പലരും നാളെ പ്രതിഷേധം വേണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നുവെന്നും സഭ അതിനെ നിരുത്സാഹപ്പെടുത്തിയെന്നും യൂജിന്‍ പെരേര പറഞ്ഞു.എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തിയത്. ചൈനയില്‍ നിന്നെത്തിയ സിന്‍ഹുവ 15 എന്ന ചരക്ക് കപ്പലാണ് വി‍ഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്നത്. നാ‍ളെ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ചേര്‍ന്ന് കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും.