ഒരു കോടി രൂപയുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; കൊച്ചിയിൽ ബംഗാൾ സ്വദേശിനിയായ അധ്യാപിക അറസ്റ്റിൽ

കൊച്ചി: ഒരു കോടിയുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ അധ്യാപിക അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശിനിയായ സുപിത മിശ്ര ചാറ്റർജിയാണ് തട്ടിപ്പ് നടത്തിയത്. പ്രതിയെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു.ഇൻഫോപാർക്കിലെ കേര ഫൈബർ ടെക്സ് കമ്പനിയിൽ നിന്നാണ് ഒരു കോടി തട്ടിയെടുത്തത്. സുപിതയുടെ ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്.

