June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 2, 2025

5 സെന്റ് പരിമിതം, ടൗൺഷിപ്പിലെ ആശുപത്രിയും സ്കൂളും വേണ്ട’: സർക്കാരിനോട് ദുരന്തബാധിതർ

1 min read
SHARE
ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റയിൽ നിർമിക്കുന്ന ടൗൺഷിപ്പിൽ 5 സെന്റ് സ്‌ഥലവും വീടും മാത്രം നൽകുമെന്നത് അംഗീകരിക്കാനാകില്ലെന്നു ദുരന്തബാധിതർ. 10 സെന്റ് സ്‌ഥലവും വീടും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചതെങ്കിലും കൽപറ്റയിൽ 5 സെന്റും വീടും നൽകുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്.
അതേസമയം മേപ്പാടിയിലെ ടൗൺഷിപ്പിൽ 10 സെന്റ് നൽകാനാണ് തീരുമാനം.
കൽപറ്റ ടൗണിലെ ബൈപാസിനോട് ചേർന്നുള്ള എൽസൺ എസ്റ്റേറ്റിൽ ഒരു കുടുംബത്തിന് 5 സെന്റ് സ്ഥ‌ലവും വീടും നെടുമ്പാലയിൽ 10 സെന്റും വീടും നൽകാനാണ് തീരുമാനമായത്. ഇരു സ്ഥലത്തേയും ഭൂമി വിലയിലുള്ള വ്യത്യാസം കണക്കിലെടുത്താണിത്.
5 സെന്റ് സ്ഥലം വളരെ പരിമിതമാണെന്നും അതിനാൽ സ്‌ഥലം കൂട്ടണമെന്നുമാണ് ദുരന്തബാധിതരുടെ ആവശ്യം.എൽൺ എസ്റ്റേറ്റിലെ 5 സെന്റ് ഭൂമി അംഗീകരിക്കാനാകില്ലെന്ന് ചൂരൽമല ആക്ഷൻ കമ്മിറ്റി മന്ത്രി കെ. രാജനെ നേരിൽകണ്ട് അറിയിച്ചു.
നെടുമ്പാലയിലേതുപോലെ 10 സെന്റ് തന്നെ വേണമെന്നും ആവശ്യപ്പെട്ടു. ടൗൺഷിപ്പിൽ പറഞ്ഞ ആശുപത്രിയോ സ്‌കൂളോ ആവശ്യമില്ലെന്നും ആ ഭൂമി കൂടി വീടുകൾക്കായി നൽകണമെന്നും അറിയിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി മറുപടി നൽകി.