September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 21, 2026

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) പ്രിൻസിപ്പൽ വി.വി പ്രേമരാജൻ സർവീസിൽ നിന്ന് വിരമിച്ചു.

SHARE

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) പ്രിൻസിപ്പൽ വി.വി പ്രേമരാജൻ സർവീസിൽ നിന്ന് വിരമിച്ചു. തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ഡയറ്റുകളിൽ ലക്‌ചറർ, സീനിയർ ലക്‌ചറർ, പ്രിൻസിപ്പൽ തസ്‌തികകളിലും സർവശിക്ഷാ അഭിയാൻ കണ്ണൂർ, തൃശ്ശൂർ ജില്ലകളിൽ ജില്ലാ പ്രോഗ്രാം ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടി ടി സി, ഡി എഡ്, ഡി എൽ എഡ് കോഴ്‌സുകളുടെ പാഠ്യപദ്ധതി വിനിമയത്തിൽ മലയാളം, മനഃശാസ്ത്രം, വിദ്യാഭ്യാസം, ഫിലോസഫി വിഷയങ്ങളുടെ ക്ലാസുകൾ നയിച്ചു. അധ്യാപക വിദ്യാഭ്യാസ മേഖലയിലേക്ക് വരുന്നതിന് മുമ്പ് പത്തുവർഷ ത്തോളം കാസർകോഡ് ജില്ലയിൽ പ്രൈമറി, ഹൈസ്‌കൂൾ അധ്യാപകനായിരുന്നു. സമഗ്രശിക്ഷ അഭിയാൻ, എസ് സി ഇ ആർ ടി കേരളം, സീമാറ്റ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന അധ്യാപക പരിശീലന പരിപാടികളിൽ കോർ എസ് ആർ ജി, ഡി ആർ ജി തലങ്ങളിൽ റിസോഴ്‌സ്‌ ഗ്രൂപ്പ് അംഗമായിരുന്നു. കേരളത്തിൽ വിവിധ കാലയളവുകളിൽ നടന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രക്രിയയിൽ നിസ്‌തുലമായ പങ്കുവഹിച്ചു. അടിസ്ഥാനപഠനശേഷികൾ അർത്ഥപൂർണമായി ആർജിക്കുന്നതിന് സഹായകമായ പാഠപുസ്‌തകങ്ങളും പഠനസഹായികളും തയ്യാറാക്കുന്നതിന്റെ ഭാഗമായി. അധ്യാപക വിദ്യാഭ്യാസം (ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ) പാഠ്യപദ്ധതി രൂപീകരണം, പഠനസഹായി നിർമ്മാണം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, സെക്കന്റ് ലാംഗ്വേജ് അക്വിസിഷൻ പ്രോഗ്രാം,ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് പ്രോഗ്രാം പരിശീലനങ്ങൾ, ഇന്റെർണൽ സപ്പോർട്ട് മിഷൻ, ഡയറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ വിവിധ ഗവേഷണപ്രവർത്തനങ്ങൾ, ജില്ല-സംസ്ഥാനതലങ്ങളിൽ നടത്തിയ വിദ്യാഭ്യാസ പദ്ധതി രൂപീകരണപ്രവർത്തനങ്ങൾ എന്നിവയ്ക്ക് വിവിധതലങ്ങളിൽ നേതൃത്വം നൽകി.