September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം (ഡയറ്റ്) സീനിയർ ലക്ചറർ കെ.കെ സന്തോഷ്‌കുമാർ സർവീസിൽ നിന്ന് വിരമിച്ചു.

SHARE

കണ്ണൂർ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം (ഡയറ്റ്) സീനിയർ ലക്ചറർ കെ.കെ സന്തോഷ്‌കുമാർ സർവീസിൽ നിന്ന് വിരമിച്ചു. വിവിധ കാലയളവുകളിൽ ആലപ്പുഴ, കണ്ണൂർ, വയനാട് ഡയറ്റുകളിൽ ലക്‌ചറർ, സീനിയർ ലക്ചറർ തസ്തികകളിലും സർവശിക്ഷാ അഭിയാൻ അധ്യാപകപരിശീലകനായും ഹൈസ്‌കൂൾ പാഠപുസ്‌തകസമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടി ടി സി, ഡി എഡ്, ഡി എൽ എഡ് എന്നീ കോഴ്സു‌കളുടെ പാഠ്യപദ്ധതി വിനിമയത്തിൽ മലയാളം, മനഃശാസ്ത്രം, വിദ്യാഭ്യാസം, ഫിലോസഫി വിഷയങ്ങളുടെ ക്ലാസുകൾ നയിച്ചു. അധ്യാപക വിദ്യാഭ്യാസ മേഖലയിലേക്ക് വരുന്നതിന് മുമ്പ് പത്തുവർഷത്തോളം ഹൈസ്‌കൂൾ അധ്യാപക നായി സേവനമനുഷ്‌ഠിച്ചു. സമഗ്രശിക്ഷ അഭിയാൻ, എസ് സി ഇ ആർ ടി കേരളം, സീമാറ്റ് എന്നിവ നേതൃത്വം നൽകിയ വിവിധ അധ്യാപക പരിശീലന പരിപാടികളിൽ കോർ എസ് ആർ ജി, എസ് ആർ ജി, ഡി ആർ ജി തലങ്ങളിൽ റിസോഴ്‌സ് ഗ്രൂപ്പ് അംഗമായിരുന്നു. കേരളത്തിൽ വിവിധ കാലയളവുകളിൽ നടന്ന പാഠ്യപദ്ധതി പരിഷ്കരണ പ്രക്രിയയിൽ നിസ്‌തുലമായ പങ്കുവഹിച്ചു. അടിസ്ഥാന പഠനശേഷികൾ അർത്ഥപൂർണമായി ആർജിക്കുന്നതിന് സഹാ യകമായ പാഠപുസ്‌തകങ്ങളും പഠനസഹായികളും തയ്യാറാക്കുന്നതിൽ പങ്കുവഹിച്ചു. ഡി എഡ് പാഠ്യപദ്ധതി രൂപീകരണം, പഠനസഹായി നിർമ്മാണം, മലയാളത്തിളക്കം, ഇൻറ്റേണൽ സപ്പോർട്ട് മിഷൻ, ഡയറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ വിവിധ ഗവേഷണ പ്രവർത്തനങ്ങൾ, ജില്ല-സംസ്ഥാനതലങ്ങളിൽ നടത്തിയ വിദ്യാഭ്യാസ പദ്ധതിരൂപീകരണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വിവിധതലങ്ങളിൽ നേത്യത്വം നൽകി. വയനാട് ജില്ലയിലെ ട്രൈബൽ മേഖലകളിൽ വിദ്യാഭ്യാസ പരിശീലന പരിപാടികൾക്കും തുടർവിദ്യാഭ്യാസ പരിപാടികൾക്കും നേതൃപരമായ പങ്കുവഹിച്ചു. വിവിധ ഉപ ജില്ലകളുടെയും വിദ്യാഭ്യാസജില്ലകളുടെയും അക്കാദമിക് കോ-ഓർഡിനേറ്റർ ആയിരുന്നു. ഡയറ്റിൽ പ്രീ സർവീസ് ടീച്ചർ എഡ്യൂക്കേഷൻ, ജില്ലാ റിസോഴ്സ് യൂണിറ്റ് ഫാക്കൽറ്റികളുടെ മേധാവിയായിരുന്നു.