April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 17, 2026

വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ; ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി’; ഉണ്ണി മുകുന്ദൻ

SHARE

മുൻ മനേജറെ മർദിച്ച കേസിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. തനിക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിപിൻ ഉണ്ടാക്കിയെന്നും വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇതൊരു അടി കേസല്ല. അടി ഉണ്ടായിട്ടില്ല. ചൂടായി സംസാരിച്ചപ്പോൾ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞിരുന്നെന്ന് ഉണ്ണി മുകുന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.2 ആഴ്ച മുൻപ് തനിക്ക് ഒരു സ്ത്രീയുടെ ഫോൺ വന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ള കാര്യകൾ പറഞ്ഞു. അതിൽ ഒരു പേര് വിപിൻ്റേതായിരുന്നു. മലയാളത്തിലെ പ്രധാനപ്പെട്ട ഒരു നടി വിളിച്ച് പരാതി പറഞ്ഞു. വിപിൻ അവരോട് മാപ്പ് പറഞ്ഞുവെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപിനെ ഒരു സുഹൃത്തായി കണ്ടിരുന്നത്. തന്നിലേക്ക് നേരിട്ട് ആക്സസ് ഉള്ള ആളായിരുന്നു വിപിൻ. യഥാർ‌ത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാൻ വിപിൻ ഉണ്ടാക്കിയ നാടകമാണിപ്പോൾ നടക്കുന്നതെന്ന് ഉണ്ണി പറഞ്ഞു.

3 മാസം മുൻപ് നടി ഫെഫ്കയിൽ വിപിന് എതിരെ പരാതി നൽകിയിരുന്നു. തന്റെ വ്യക്തി-സിനിമാ ജീവിതത്തെ അപമാനിക്കാൻ വിപിൻ ശ്രമിച്ചുവെന്ന് ഉണ്ണി മുകുന്ദ​ൻ ആരോപിച്ചു. കേസുമായി മുന്നോട്ട് പോകും. അമ്മയിലും, ഫെഫ്കയിലും വിശദീകരണം നൽകും. തനിക്ക് വധ ഭീഷണി ഉണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ടൊവിനോയെ കുറിച്ച് താൻ മോശം പറയില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

തനിക്ക് ലോബി ഇല്ലെന്നും ഗോഡ് ഫാദറില്ലെന്നും ഉണ്ണി പറയുന്നു. ഒരാള്‍ക്കും തന്റെ ഒരു അവസ്ഥ ഉണ്ടാകരുതെന്ന് ഉണ്ണി പറയുന്നു. വളരെ മോശപ്പെട്ട കാര്യം വിപിന്റെ ഭാഗത്ത് നിന്നുണ്ടായി. അത് തെളിവോടെ പിടിക്കപ്പെട്ടുവെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. തന്നെ തകർക്കാൻ ശ്രമിച്ചവർ വിപിനെ ഉപകരണമാക്കിയെന്ന് ഉണ്ണി ആരോപിച്ചു.