സന്തോഷ് ട്രോഫി; ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
1 min read75ആമത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ ഗോൾ കീപ്പർ വി മിഥുൻ ആണ് നയിക്കുക. യോഗ്യതാ ഘട്ടം കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് ഫൈനൽ റൗണ്ട് ടീമിൽ ഉള്ളത്. അജേഷിന് പകരം അർജുനും ജെറിറ്റോയ്ക്ക് പകരം സഞ്ചു ഗണേഷും ടീമിൽ ഇടം നേടി. ഭുവനേശ്വറിൽ ഫെബ്രുവരി 10 മുതൽ 20 വരെയാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ. നോക്കൗട്ട് മത്സരങ്ങൾ സൗദി അറേബ്യയിലാണ്.യോഗ്യതാ റൗണ്ടിലെ അഞ്ച് മത്സരങ്ങളും വിജയിച്ച് രാജകീയമായാണ് കേരളം ഫൈനൽ റൗണ്ടിലെത്തിയത്. 24 ഗോളുകൾ അടിച്ചുകൂട്ടിയ കേരളം ആകെ വഴങ്ങിയത് വെറും രണ്ട് ഗോളുകൾ. ഗോവ, മഹാരാഷ്ട്ര, കർണ്ണാടക, ഒഡീഷ, പഞ്ചാബ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഏയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 10ന് ഗ്രൂപ്പ് ഏയിലെ ആദ്യ മത്സരത്തിൽ ശക്തരായ ഗോവയാണ് കേരളത്തിന്റെ എതിരാളികൾ.