‘ഇന്ത ആട്ടം പോതുമാ…’; ഗോട്ടിലെ തൃഷ, ഗില്ലിയിലെ ധനലക്ഷ്മി; ഏറ്റെടുത്ത് ആരാധകർ

1 min read
SHARE

ഗില്ലി, കുരുവി, തിരുപ്പാച്ചി, ലിയോ തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന ഹിറ്റ് കോമ്പിനേഷനാണ് വിജയും തൃഷയും. ഇരുവരുടെയും ഡാൻസ് നമ്പറുകൾ ഇന്നും ആരാധകർക്കിടയിൽ പോപ്പുലർ ആണ്. ഇക്കഴിഞ്ഞ ദിവസം റിലീസായ വിജയ് ചിത്രം ഗോട്ടിലും കാമിയോ വേഷത്തിൽ തൃഷ എത്തിയതും വിജയ്ക്കൊപ്പം ചുവടുകൾ വെച്ചതും ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. സിനിമയിലെ സര്‍പ്രൈസായിരുന്നു ‘മട്ട സോങ്ങി’ലെ തൃഷയുടെ പ്രകടനം. 2004 ൽ പുറത്തിറങ്ങിയ ഈ കോമ്പിനേഷന്റെ സൂപ്പർ ഹിറ്റ് സിനിമയായ ഗില്ലിയിലെ പാട്ട് രം​ഗങ്ങളെ അനുസ്മരിപ്പിക്കുന്ന നൃത്തചുവടുകളാണ് ​ഗോട്ടിലെ മട്ട സോങ്ങിലും ഉണ്ടായിരുന്നത്. തൃഷയുടെ വേഷം പോലും ഗില്ലിയിലെ ‘അപ്പടി പോട്’ എന്ന പാട്ടിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു. മഞ്ഞ സാരിയിലായിരുന്നു സിനിമയില്‍ തൃഷ ചുവടുവെച്ചത്. തൃഷയുടെ ഈ സര്‍പ്രൈസ് ഡാൻസ് തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാഴ്ത്തിയത്. സിനിമയിലെ അണിയറരംഗങ്ങൾ പങ്കുവെച്ച തൃഷയുടെ സോഷ്യൽ മീഡിയ പോസ്റ്റും ഇപ്പോൾ വൈറലാണ്.

ഈ വർഷം മാർച്ച് അഞ്ചിനാണ് തൃഷ ഗോട്ടിന്റെ സെറ്റിൽ ജോയിൻ ചെയ്തത്. പ്രിയപ്പെട്ടവർക്കൊപ്പം നൃത്തം ചെയ്യാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്ന് തൃഷ അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

ഗോട്ടിന് മുന്‍പെത്തിയ വിജയ് സിനിമയായ ലിയോയിലും തൃഷ തന്നെയായിരുന്നു നായിക. ലിയോ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ലിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗോട്ട് അത്ര മികച്ച പ്രകടനം അല്ല തിയേറ്ററിൽ കാഴ്ചവെക്കുന്നത്. വിജയ്‌യുടെ പ്രകടനത്തിന് പ്രേക്ഷകർ കൈയ്യടിക്കുമ്പോഴും തിരക്കഥയിലെ ഏച്ചുകെട്ടലുകളും ചിത്രത്തിന്റെ ദൈർഘ്യവും വില്ലനാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.