June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 18, 2026

ശ്രീകണ്ഠപുരം എം.എ.എൽ.പി.സ്കൂളിലെ കുട്ടികൾ പൊതുസ്ഥാപനങ്ങൾ സന്ദർശിച്ചു

SHARE

ശ്രീകണ്ഠപുരം എം.എ.എൽ.പി.സ്കൂളിലെ രണ്ടാം ക്ലാസിലെ കുട്ടികൾ പൊതുസ്ഥാപനങ്ങൾ സന്ദർശിച്ചു. പാഠഭാഗത്തിലെ പൊതുസ്ഥാപനങ്ങളെ പരിചയപ്പെടാം എന്ന പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ശ്രീകണ്ഠപുരത്തെ പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ , ടെലഫോൺ എക്സ് ചെയിഞ്ച് എന്നിവ സന്ദർശിച്ചത്. രണ്ടാം ക്ലാസ് എ,ബി ഡിവിഷനിൽ നിന്നായി അമ്പതോളം കുട്ടികൾ പങ്കെടുത്തു.
പോസ്റ്റ് ഓഫീസിൽ നിന്നും കത്തുകൾ അയക്കുന്ന വിധം നേരിൽ കണ്ടു മനസിലാക്കി.
കുട്ടികൾ അവരുടെ ഹെഡ്മാസ്റ്റർക്ക് കത്തുകൾ അയച്ചു. പോസ്റ്റ് കാർഡ് , ഇൻലൻ്റ്, സ്റ്റാമ്പുകൾ , പോസ്റ്റ്കവർ, മണിയോഡർ എന്നിവ പോസ്റ്റ് മാസ്റ്ററും മറ്റ് ഓഫീസർമാരും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
പോലീസ് സ്റ്റേഷൻ സന്ദർശിച്ചത് കുട്ടികൾക്ക് നവ്യ അനുഭവമായി.
ലോക്കപ്പും , റൈഫിളും , തോക്കും , ലാത്തിയും , ഷീൽഡും , പിസ്റ്റണും, കൈആമവും,വയർലസ്സുമൊക്കെ നേരിൽ കണ്ടപ്പോൾ കുട്ടികൾക്ക് ആശ്ചര്യവും കൗതുകവും ആയിരുന്നു. നിയമപാലനത്തെക്കുറിച്ചും ട്രാഫിക് നിയമത്തെക്കുറിച്ചും ക്രമസമാധാന പാലനത്തെക്കുറിച്ചുമൊക്കെ
പോലീസ് ഓഫീസർമാർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.
ടെലഫോൺ എക്സ്ചേഞ്ചിലെ പ്രവർത്തനം കുട്ടികൾ നേരിൽ കണ്ടു. ലാൺ ഫോണിൻ്റെയും മൊബൈൽ ഫോണിൻ്റെയും പ്രവർത്തനങ്ങൾ ഓഫീസർമാർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
അധ്യാപകരായ ലത്തിഫ് കെ.പി, ട്രീസാ ജോസഫ് , വി.കെ.വിജയകുമാർ , വിജി.ജി. അർജുൻ ആർ കൃഷ്ണൻ , എന്നിവർ നേതൃത്വം കൊടുത്തു.