May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 2, 2025

National Girl Child Day 2025 : കൗമാരക്കാരായ പെൺകുട്ടികളിൽ കാണുന്ന പ്രധാനപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങൾ

1 min read
SHARE

പെൺകുട്ടികളെ, ഇന്ന് നിങ്ങൾക്കുള്ള ദിനമാണ്. എല്ലാ വർഷവും ജനുവരി 24 ന് ദേശീയ ബാലികാ ദിനം ആഘോഷിച്ച് വരുന്നു. ഈ ദിനം എന്തിനാണെന്ന് അറിയേണ്ടേ?. പെൺകുട്ടികളുടെ അവകാശത്തെക്കുറിച്ചും പെൺകുട്ടികൾക്ക് വേണ്ട സംരക്ഷണത്തെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നതിനാണ് ഈ ദിനം. 2008-ൽ വനിതാ ശിശു വികസന മന്ത്രാലയമാണ് ദിനാചരണം ആരംഭിച്ചത്.

പെൺകുട്ടികൾ നേരിടുന്ന വിവിധ തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. ഇതിൽ ആരോഗ്യപ്രശ്‌നങ്ങളും ഉൾപ്പെടുന്നു. ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ ഉണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ട്. കൗമാരക്കാരായ പെൺകുട്ടികൾ അനുഭവിക്കുന്ന ചില സാധാരണ ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്…

അമിതവണ്ണം

തെറ്റായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, സമ്മർദ്ദം, ഹോർമോൺ വ്യതിയാനം എന്നിവ കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ അമിതവണ്ണത്തിന് കാരണമാകുന്നു. ഇത് ഭാവിയിൽ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

അനോറെക്സിയ നെർവോസ

അനോറെക്സിയ നെർവോസ, ബുലിമിയ നെർവോസ തുടങ്ങിയ അവസ്ഥകൾ പെൺകുട്ടികളുടെ ഇടയിൽ വളരെ സാധാരണമാണ്. ഈ അവസ്ഥകൾ ഗുരുതരമായ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അനോറെക്സിയ ഒരു ഭക്ഷണ ക്രമക്കേടാണ്. ഇത് ശരീരഭാരം വർദ്ധിപ്പിക്കന്നതിലേക്ക് നയിക്കും.

ഹോർമോൺ വ്യതിയാനങ്ങളും ആർത്തവ ക്രമക്കേടുകളും

കൗമാരപ്രായക്കാർ പ്രായപൂർത്തിയാകുമ്പോൾ ഹോർമോൺ ഏറ്റക്കുറച്ചിലുകൾ ക്രമരഹിതമായ ആർത്തവം, കഠിനമായ പിഎംഎസ് ലക്ഷണങ്ങൾ എന്നിവയിലൂടെ കടന്നു പോകുന്നു. ഈ മാറ്റങ്ങൾ ചിലപ്പോൾ വിശപ്പ്, ഊർജ്ജ നില, മാനസികാവസ്ഥ എന്നിവയെ ബാധിച്ചേക്കാം.

ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം

ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങൾ കൗമാരക്കാരായ പെൺകുട്ടികളെ അലട്ടുന്നു.
ശരിയായ ഭക്ഷണക്രമത്തിലൂടെ ഇവ നിയന്ത്രിക്കാനാകും.

പോഷകങ്ങളുടെ കുറവുകൾ

തെറ്റായ ഭക്ഷണക്രമം ശരീരത്തിൽ ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരുന്നു. ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയവ പ്രധാനപ്പെട്ട പോഷകങ്ങളാണ്.  പോഷകാഹാരക്കുറവ് ക്ഷീണം, എല്ലുകളുടെ ആരോഗ്യപ്രശ്നങ്ങൾ, ദുർബലമായ പ്രതിരോധ സംവിധാനങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം.