സാമൂഹികനീതിയും സാമൂഹികനിയന്ത്രണവും ഉറപ്പാക്കിയാണ് സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നത്: മന്ത്രി ഡോ. ആര്‍ ബിന്ദു

സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുമ്പോള്‍ സാമൂഹികനീതിയും സാമൂഹികനിയന്ത്രണവും ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയുന്ന എല്ലാ വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വലിയ മാറ്റങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരാനിരിക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്വകാര്യ സര്‍വ്വകലാശാല ബില്ലിനു മുകളിലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി. നാളെ ബില്ല് പാസാക്കും.സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുമ്പോള്‍ സാമൂഹിക നീതിയും സാമൂഹിക നിയന്ത്രണവും ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിയസഭയില്‍ ഉറപ്പുനല്‍കി. എന്നാല്‍ ഇടതുനയം മാറ്റമാണമെന്ന വിമര്‍ശനം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു.സാമൂഹ്യ നിയന്ത്രണമില്ലാതെ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ യുഡിഎഫ് ശ്രമിച്ചപ്പോഴാണ് സമരം ഉണ്ടായതെന്ന് കെ.ടി ജലീല്‍ എംഎല്‍എ പറഞ്ഞു. വാദപ്രതിവാദങ്ങള്‍ക്ക് ശേഷം സ്വകാര്യ സര്‍വകലാശാല ബില്ലില്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയാണ് സഭ പിരിഞ്ഞത്.

