കാഞ്ഞങ്ങാട് സ്വദേശി ഖത്തറിൽ നിര്യാതനായി
1 min read

കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി.കാഞ്ഞങ്ങാട് മുറിയനാവ് സ്വദേശി കക്കൂത്തിൽ അനിൽ(47) ആണ് മരിച്ചത്.ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു.ഭാര്യ : ബിന്ദു നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്കായി ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി രംഗത്തുണ്ട്.
