ഏകദിന സാഹിത്യ ശില്‍പ്പശാല സംഘടിപ്പിച്ചു

1 min read
SHARE

ഇരിട്ടി: ഇരിട്ടിയിലെ സാംസ്ക്കാരിക കൂട്ടായ്മയായ ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ
കഥ, കവിത എന്നീ രണ്ട് വിഭാഗങ്ങളിലായി സംഘടിപ്പിച്ച ഏകദിനസാഹിത്യ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.കെ.ശിവദാസ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഏകദിനസാഹിത്യ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. തുടർന്ന്
സാഹിത്യകാരൻ പി.എം.ജോൺ മാസ്റ്റർ, മികച്ച ഹ്രസ്വചിത്ര സംവിധായകനുള്ള അവാർഡ് നേടിയ സജീവൻ പാറക്കണ്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. സി.കെ.ശശിധരൻ ക്യാംപ് വിശദീകരണം നടത്തി.ഡോ.ജി.ശിവരാമകൃഷ്ണൻ,സി.കെ.ലളിത, സന്തോഷ് കോയിറ്റി, ബീന ട്രീസ, ദീപതോമസ് എന്നിവർ സംസാരിച്ചു.

പുതുകാലം പുതു കവിത എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള കവിതാ ശിൽപ്പശാലയിൽ കവി സോമൻകടലൂർ,കഥയുടെ പിന്നാമ്പുറം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ശിൽപ്പശാലയിൽ കഥാകൃത്ത് ചന്ദ്ര ശേഖരൻ തിക്കോടി എന്നിവർ ക്ലാസെടുത്തു.