ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌

1 min read
SHARE

തൃശൂർ:  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല ചെയ്യപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌  ബിരുദം നൽകാൻ  കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല തീരുമാനിച്ചു. ഗവേണിങ്‌ കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്‌. ഗവേണിങ്‌ കൗൺസിൽ യോഗത്തിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു ഉൾപ്പടെയുള്ള കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു.