പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നേരിട്ട് നടപടി’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
1 min read

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മീഷന്റെ ഭാഗത്തുനിന്നുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ വ്യക്തമാക്കി. തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നുംപ്രശ്‌നങ്ങള്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ നേരിട്ട് ഇടപെട്ട് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.14 ബൂത്തുകള്‍ പ്രശ്‌നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ കേന്ദ്രസേനയുടെ അടക്കം നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്ന പ്രശ്‌നങ്ങളിലും കമ്മീഷന്‍ ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു.
