August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

പാലക്കാട് മുണ്ടൂരിൽ ആന ചവിട്ടിക്കൊന്ന സംഭവം; കിഫ്ബി ഫണ്ട്‌ ഉപയോഗിച്ച് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തും; നാട്ടുകാരുടെ ആവശ്യങ്ങൾ പൂർണമായി പരിഹരിക്കും; മന്ത്രി എകെ ശശീന്ദ്രൻ

SHARE

പാലക്കാട് മുണ്ടൂരിൽ ഒരാളെ ആന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി വനം വന്യജീവി വകുപ്പ് മന്ത്രി മന്ത്രി എകെ ശശീന്ദ്രൻ.
ഖേദകരമായ കാര്യമാണ് നടന്നത് എന്നും ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് വിഷയത്തിൽ ഇടപെടാൻ പാലക്കാട് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
” പടക്കം പൊട്ടിച്ച് ആനയെ തുരത്തുന്നത് പഴഞ്ചൻ രീതിയാണ്. ഫലപ്രദമായ സംവിധാനം സോളാർ ഹാങ്ങിങ് ഫെൻസിങ് ആണ്. കിഫ്ബി ഫണ്ട്‌ ഉപയോഗിച്ച് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. പമ്പ് ആക്ഷൻ ഗൺ ഉപയോഗിച്ച് കാട്ടാനയെ തുരത്താൻ ഇന്ന് പരീക്ഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതോടൊപ്പം ഈ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് അനുകൂല നിലപാട് ആണെന്നും അദ്ദേഹം വ്യക്തമാക്കി.” ശാശ്വതമായ പരിഹാരമാണ് ആവശ്യം. നിയമത്തിൽ മാറ്റം വരുത്തണമെന്ന് കഴിഞ്ഞ ആഴ്ച നൽകിയ കത്തിൽ കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. അവരെ കാത്തു നിന്നിട്ട് കാര്യമില്ലെന്നും നമ്മുടെ ശേഷി അനുസരിച്ച് ഈ കാര്യത്തിൽ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും നടപടി അടിയന്തരമായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഞാറക്കോട് സ്വദേശി കുമാരന്‍(61) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. മൂത്രമൊഴിക്കാനായി വിട്ടുമുറ്റത്തേക്ക് ഇറങ്ങിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയില്‍ തുടരുകയാണ്.