May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 1, 2026

ബാണാസുരസാഗറിൽ ജലനിരപ്പ് ഉയർന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു

SHARE

 

ബാണാസുര സാഗർ അണക്കെട്ടിൽ റെഡ്‌ അലർട്ട്‌ തുടരുന്നു. എന്നാൽ, തുടർന്നും മഴയുടെ സ്ഥിതിഗതികൾ വിലയിരുത്തി മാത്രമേ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടുകയുള്ളൂ. സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി വരുന്നു. ജാഗ്രത പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. മഴ കുറഞ്ഞ് അണക്കെട്ടിലെ ജലനിരപ്പുയരാത്ത പക്ഷം റെഡ് അലേർട്ട് പ്രഖ്യാപിച്ചാലും ഡാം തുറക്കുകയില്ല.

ഡാം സുരക്ഷാ അലേർട്ടുകൾ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. അലേർട്ടുകൾ പ്രഖ്യാപിക്കുമ്പോൾ ജല ബഹിർഗമന പാതയിലുള്ള എല്ലാ ഗ്രാമ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി എന്നിവയിലെ സെക്രട്ടറിമാർ, പ്രസിഡന്റ്, ചെയർമാൻ, തഹസീൽദാർ, വില്ലേജ് ഓഫിസർ, പോലീസ്, അഗ്നി – രക്ഷാ വകുപ്പ്, ജല സേചന വകുപ്പ് എഞ്ചിനീയർ, എന്നിങ്ങനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാകുന്നതാണ്.