August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

അമ്പലക്കള്ളൻ്റെ ദൃശ്യങ്ങൾ സി സി ടി വി യിൽ പയ്യന്നൂർ പോലീസിൽ പരാതിനൽകി.

SHARE

പയ്യന്നൂർ: അമ്പലക്കള്ളൻ്റെ ദൃശ്യങ്ങൾ സി സി ടി വി യിൽ പയ്യന്നൂർ പോലീസിൽ പരാതിനൽകി. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ ഡ്രൈവർ തായിനേരിയിലെ വി കെ ദാമോദരൻ്റെ മൊബൈൽ ഫോണും പണവും എടിഎം കാർഡും അടങ്ങിയ പർസ് നഷ്ടപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധയിലാണ് അമ്പലക്കള്ളനെക്കുറിച്ചുള്ള കാര്യങ്ങൾ വ്യക്തമായത്. ഇന്ന് കാലത്ത് കുടുംബ സമേതം ദർശനത്തിന് എത്തിയ ദാമോദരൻ ശ്രീകോവിലിന് പുറത്ത് മടക്കിവച്ച ഷർട്ടിൽ നിന്ന് ഫോണും പർസും കാലത്ത് 8.02 മണിക്ക് മോഷ്ടിക്കുന്ന പടമാണ് ദൃശ്യമായത്. കൂടുതൽ പരിശോധന നടത്തിയപ്പോൾ പലതവണ കളിലായി ക്ഷേത്രം ശ്രീ കോവിൽ പടികളിൽ ഭക്തർ സമർപ്പിക്കുന്ന പണവും ഇയാൾ കൈക്കലാക്കുന്ന സിസി ടിവി
ദൃശ്യങ്ങളും കണ്ട് പിടിക്കപ്പെട്ടു . കാവി മുണ്ട് ധരിച്ച താടി വച്ച മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.