September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 14, 2026

ഓണസദ്യയും കസവ് സാരി ധരിച്ച ചിത്രങ്ങളും ഓണം വിശേഷങ്ങളുമൊന്നുമില്ല; നിരാശ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍

SHARE

മലയാളികളുടെ പ്രിയതാരമാണ് കല്ല്യാണി പ്രിയദര്‍ശന്‍. ലോക സിനിമ ഇറങ്ങി ഇന്ന് ഒരു വര്‍ഷം തികയുമ്പോള്‍ ബോളിവുഡിലെ തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ തിരക്കിലാണ് കല്ല്യാണി. ഈ ഓണം കുടുംബത്തോടൊപ്പം പങ്കുവയ്ക്കാന്‍ കഴിയാത്തതിന്റെ സങ്കടം പങ്കുവയ്ക്കുകയാണ് കല്ല്യാണി പ്രിയദര്‍ശന്‍.

 

‘മുംബൈയില്‍ പ്രളയ് സിനിമയുടെ ചിത്രീകരണ തിരക്കിലായി പോയി ഈ ഓണക്കാലം. അതുകൊണ്ട് കുടുംബത്തോടൊപ്പമുള്ള ഓണസദ്യയും കസവ് സാരി ധരിച്ച ചിത്രങ്ങളും ഓണം വിശേഷങ്ങളുമൊന്നുമില്ല. പകരം കഴിഞ്ഞ ഏതാനും മാസങ്ങളിലെ ചില ഓര്‍മച്ചിത്രങ്ങള്‍ ഇതാ പങ്കുവെക്കുന്നു. എല്ലാവര്‍ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു,’ എന്ന് കല്യാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.രണ്‍വീര്‍ സിങ്ങാണ് ‘പ്രളയ്’ എന്ന ചിത്രത്തില്‍ നായകനായി എത്തുന്നത്. ജയ് മേത്തയാണ് സോംബി ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ജയ് മേത്ത, വിശാല്‍ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.കല്യാണി ‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അനൂപ് സത്യന്‍ ചിത്രം ‘വരനെ ആവശ്യമുണ്ട്’ ആണ് ആദ്യ മലയാളചിത്രം. ഫഹദ് ഫാസിലിനൊപ്പമുള്ള ‘ഓടും കുതിര ചാടും കുതിര’ ആണ് ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. വാംപയര്‍ വേഷത്തില്‍ നായികയായി എത്തിയ ‘ലോക: ചാപ്റ്റര്‍ വണ്‍-ചന്ദ്ര’ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രമാണ്. തമിഴില്‍ ജീനി, മാര്‍ഷല്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്നു.