ബില്ലിനെ പിന്തുണക്കും, പിന്നോക്ക എസ് സി, എസ് ടി വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം വേണം; മായാവതി

1 min read
SHARE

ദില്ലി: പാർലമെന്റിൽ നടപ്പിലാക്കുന്ന വനിതാ സംവരണ ബില്ലിൽ പിന്നോക്ക എസ് സി, എസ് ടി വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് ബിഎസ്പി നേതാവ് മായാവതി. ബില്ലിനെ പിന്തുണക്കുന്നുവെന്ന് മായാവതി പറഞ്ഞു. 33ന് പകരം 50 % സംവരണം നിയമസഭകളിലും ലോക്സഭയിലും ഏർപ്പെടുത്തതിനെ കുറിച്ച് സർക്കാർ ആലോചിക്കണമെന്നും മായാവതി പറഞ്ഞു. 

 

വനിത സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ചര്‍ച്ച നടത്തി ബില്ല് പാസാക്കും. വ്യാഴാഴ്ച രാജ്യസഭയില്‍ വനിത ബില്ലില്‍ ചര്‍ച്ച നടക്കും. വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ബിആർഎസ് നേതാവ് കെ കവിത രം​ഗത്തെത്തി. ഏത് രൂപത്തിലാണെങ്കിലും വനിതാ സംവരണബില്ലിനെ ബിആ‍ർഎസ് പാർലമെന്‍റിൽ അനുകൂലിക്കും. എന്താണ് ബില്ലിന്‍റെ കരട് എന്നോ മുമ്പുള്ള ബില്ലിൽ നിന്ന് മാറ്റങ്ങളുണ്ടോ എന്നും കേന്ദ്ര സർക്കാർ വെളിപ്പെടുത്താത്തത് നിരാശാജനകമാണെന്നും അവർ പറഞ്ഞു.ഇത്തവണയെങ്കിലും അവസാന നിമിഷം ബിൽ പാസ്സാകാതെ പോകില്ലെന്ന് പ്രതീക്ഷിക്കുന്നു. ഒബിസി അടക്കമുള്ള സമുദായങ്ങളുടെ സംവരണപരിധിയിൽ ഇടപെടാതെ വേണം ബിൽ നടപ്പാക്കാൻ. എല്ലാ പാർട്ടികളെയും വിശ്വാസത്തിലെടുത്ത് ബിൽ പാസാക്കണം. അതിനുള്ള എല്ലാ നടപടികളും സുതാര്യമായിരിക്കണം. വനിതാ സംവരണ ബിൽ തെരഞ്ഞെടുപ്പിന് മുന്നേ വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയ നാടകമല്ലെന്ന് വിശ്വസിക്കുന്നുവെന്നും കവിത പറഞ്ഞു.