സെമിനാര്‍ സംഘടിപ്പിച്ചു

വനിതാ കമീഷന്, ബ്ലാത്തൂര്‍ കെ ഗോപാലന് മാസ്റ്റര്‍ പഠന ഗവേഷണകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ ബ്ലാത്തൂര്‍ മൂത്തേടം ഓഡിറ്റോറിയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വനിതാ കമീഷന് അംഗം പി കുഞ്ഞയിഷ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പടിയൂര്‍ കല്ല്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര് മിനി അധ്യക്ഷയായി. സ്ത്രീ കലാ- സാഹിത്യ മാധ്യമങ്ങളില്‍ എന്ന വിഷയത്തില്‍ പ്രകാശന് കരിവെള്ളൂര്‍ ക്ലാസെടുത്തു. ടി ശ്രീജ, കെ വി സവിത, എം വി അമ്പിളി, കെ പ്രദീപന് എന്നിവര്‍ സംസാരിച്ചു.


