May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 10, 2026

പട്ടികവർഗക്കാർക്കുള്ള ഓണ സമ്മാന വിതരണോദ്ഘാടനം നടത്തി

SHARE

 

60 വയസ്സിന് മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് സംസ്ഥാന സർക്കാർ 1000 രൂപ ഓണസമ്മാനം നൽകുന്ന പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ചിറ്റാരിപ്പറമ്പ് സ്വദേശികളായ ബാലൻ, ബാലകൃഷ്ണൻ എന്നിവർക്ക് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി നിർവഹിച്ചു.
സെപ്റ്റംബറിൽ 60 വയസ് പൂർത്തിയാകുന്നതടക്കം ജില്ലയിലെ 4871 പേരാണ് ഓണസമ്മാനത്തിന് അർഹരായിട്ടുള്ളത്. ഇതിൽ 4169 പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് തുക വിതരണം ചെയ്തത്. 702 പേർക്ക് പണം നേരിട്ട് നൽകും.
ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം യു.പി ശോഭ, അംഗങ്ങളായ തോമസ് വെക്കത്താനം, എം രാഘവൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ, ഐ ടി ഡി പി പ്രൊജക്റ്റ് ഓഫീസർ ഇൻചാർജ് കെ ബിന്ദു എന്നിവർ പങ്കെടുത്തു.