May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 10, 2026

ചെറുകുന്ന് ഗ്രാമപഞ്ചായത്തിൽ ഓണച്ചന്തയ്ക്ക് തുടക്കം

SHARE

 

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നിഷ ഉദ്ഘാടനം ചെയ്തു.
ഹോർട്ടികോർപ്, മാടായി പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്നും ശേഖരിച്ച ജൈവ പച്ചക്കറികളാണ് ഓണച്ചന്തയിൽ ഒരുക്കിയിരിക്കുന്നത്. നാല് ദിവസം നീണ്ടു നിൽക്കുന്ന ചന്തയിൽ പച്ചക്കറികളും വെളിച്ചെണ്ണ, കറിപൗഡറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി സജീവൻ, സ്ഥിരം സമിതി അംഗം ടി.ഇ നിർമല, പഞ്ചായത്ത് അംഗങ്ങൾ, സീഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.