ഷുഗര്‍ ഉള്ളവര്‍ നിര്‍ബന്ധമായും രാവിലെ ശീലമാക്കേണ്ട ചില കാര്യങ്ങള്‍

സാധാരണ ആളുകളെ പോലെയല്ല ഷുഗര്‍ ഉള്ളവര്‍ ഷുഗര്‍ ഉള്ളവരുടെ പ്രഭാതം. അവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചില ചിട്ടവട്ടങ്ങളുണ്ട്. ഷുഗര്‍ ഉള്ളവര്‍ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു,
ഷുഗര്‍ ഉള്ളവര്‍ രാവിലെ കഴിക്കേണ്ട ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ഷുഗര്‍ ഉള്ളവര്‍ ധാരാളം നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഓട്‌സ്, മുഴുധാന്യങ്ങള്‍, ആവിയില്‍ പുഴുങ്ങിയ ആഹാരങ്ങള്‍, നട്‌സ്, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ പ്രഭാതഭക്ഷണം കൃത്യസമയത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക.രാവിലെ ഉണരുമ്പോള്‍ത്തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നല്‍കും. ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
എല്ലാ ദിവസവും രാവിലെ 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. പതിവായുള്ള വ്യായാമം ശരീരത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ നട്‌സ്, ഓട്ടം, യോഗ എന്നിവയും ഷുഗറിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഷുഗറിന് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ കൃത്യസമയത്ത് മരുന്ന് കഴിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ ഷുഗര്‍ രോഗികള്‍ പതിവായി ഷുഗറിന്റെ അളവ് പരിശോധിക്കാന്‍ ശ്രദ്ധിക്കുക.


