പി വി കുഞ്ഞികൃഷ്ണൻ നമ്പ്യാർ (76) ദുബായിൽ അന്തരിച്ചു.

പട്ടാനൂർ നായാട്ടുപാറ വൃന്ദാവനത്തിൽ റിട്ട.ഓണററി ക്യാപ്റ്റൻ പി വി കുഞ്ഞികൃഷ്ണൻ നമ്പ്യാർ (76) ദുബായിൽ അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ മൂന്നിന് കുന്നോത്ത് കടാങ്കോട് തറവാട് ശമ്ശാനത്തിൽ. ഭാര്യ: പരേതയായ കെ പി ചന്ദ്രിക (റിട്ട. അധ്യാപിക ചെക്കിക്കുളം രാധാകൃഷ്ണവിലാസം യു പി സ്കൂൾ) .മക്കൾ: ഷൈജു, ഷൈൻ, ഷെറിൻ (മൂവരും ഗൾഫ്). മരുമക്കൾ: ശ്രീരഞ്ജിനി (കാര പേരാവൂർ), രേഖ (കാപ്പുമ്മൽ), ശ്രുതി (നെല്ലുന്നി). സഹോദരങ്ങൾ: പത്മിനിയമ്മ (കല്യാട്), കമലാക്ഷി (കാഞ്ഞങ്ങാട്), പുഷ്പജ (കയനി), പരേതരായ നാണിയമ്മ (കൂടാളി), സരസ്വതി ടീച്ചർ (മാലൂർ), പ്രേമരാജൻ (കൂടാളി).

