November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

ഭാര്യയെയും ആണ്‍സുഹൃത്തിനെയും തലയറുത്ത് കൊലപ്പെടുത്തി 48കാരന്‍; സംഭവം തമിഴ്നാട്ടില്‍

SHARE

തമിഴ്നാട്ടിലെ കല്ലക്കുറിച്ചി ജില്ലയില്‍ ഭര്‍ത്താവ് ഭാര്യയേയും ആണ്‍സുഹൃത്തിനെയും തലയറുത്ത് കൊലപ്പെടുത്തി. കൊളാഞ്ചിയെന്ന 48കാരനാണ് 37കാരിയായ ഭാര്യ ലക്ഷ്മിയേയും തങ്കരസാവു എന്ന യുവാവിനെയും കൊലപ്പെടുത്തിയത്.

ഭാര്യയെയും തങ്കരസാവുവിനെയും ടെറസില്‍ ഒരുമിച്ച് കണ്ടതില്‍ അക്രമാസക്തനായാണ് പ്രതി കൃത്യം നടത്തിയത്. വീട്ടില്‍ നിന്നും ദൂരയാത്രക്ക് പോകുകയാണെന്നും പറഞ്ഞ് ഇറങ്ങിയ കൊളാഞ്ചി അപ്രതീക്ഷിതമായി ഉടന്‍ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ഒരുമിച്ചു കണ്ടതോടെ അരിവാളു ഉപയോഗിച്ച് ഇരുവരുടെയും തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.കൃത്യം നടത്തിയതിനു ശേഷം അറുത്തെടുത്ത തലകള്‍ തന്റെ ഇരുചക്രവാഹനത്തില്‍ കെട്ടി തൂക്കി പ്രതി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി സ്വയം കീഴടങ്ങുകയും ചെയ്തു.
പൊലീസ് എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവത്തെ തുടര്‍ന്ന് കൊളാഞ്ചിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

You may have missed