June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 17, 2026

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടി ആയി ഉയര്‍ന്നു; ആദ്യ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്

SHARE

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് 140 അടിയായി ജലനിരപ്പ് ഉയര്‍ന്നത്.142 അടിയാണ് റൂള്‍ കര്‍വ് പരിധി. ഈ മാസം 30നാണ് റൂള്‍ കര്‍വ് പരിധി അവസാനിക്കുന്നത്. 142 അടിയാഅ ഡാമിന്റെ പരമാവധി സംഭരണ ശേഷി. ആ ജലനിരപ്പിലേക്ക് നവംബര്‍ മാസം അവസാനത്തോടുകൂടി ജലനിരപ്പെത്തിക്കുന്നത് തമിഴ്‌നാടിന്റെ പതിവാണ്. അതിന്റെ ഭാഗമായിക്കൂടിയാണ് ഈ ജലനിരപ്പ് ഉയര്‍ന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ 142 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.