June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 22, 2026

12കാരിയെ മദ്രസയിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, മദ്രസ അധ്യാപകന് 14 വർഷം കഠിന തടവ്

SHARE

പോക്സോ കേസിൽ മദ്രസ അധ്യാപകന് 14 വർഷം കഠിന തടവ്. കിദൂർ സ്വദേശി അബ്‌ദുൾ ഹമീദിനെ(46)യാണ് ഹോസ്‌ദുർഗ് പോക്സോ കോടതി ശിക്ഷിച്ചത്. 12കാരിയെ മദ്രസയിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.

2023 നവംബറിലാണ് കേസിന് ആസ്‌പദമായ സംഭവം. നവംബർ മാസം ആദ്യം മുതൽ പല ദിവസങ്ങളിൽ മദ്രസ ക്ലാസ്സ് മുറിയിൽ വെച്ച് ക്ലാസ്സ്‌ എടുക്കുന്നതിനിടെ അധ്യാപകനായ പ്രതി ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്.

കുമ്പള പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന അനീഷ് വി കെ ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ എ ഹാജരായി.