മോഹൻലാലിന് 20 ലക്ഷം, മമ്മൂട്ടിക്ക് 15 ലക്ഷം, ഞെട്ടിച്ച് ബാബു ആന്റണി; 90 കളിലെ താരങ്ങളുടെ പ്രതിഫലങ്ങൾ.

താരങ്ങളുടെ സിനിമകളുടെ വിജയപരാജയങ്ങളെപ്പോലെ തന്നെ അവരുടെ പ്രതിഫലത്തിനെക്കുറിച്ച് അറിയാനും പ്രേക്ഷകർക്ക് എന്നും താൽപര്യമുണ്ട്. ഇപ്പോഴിതാ 90 കളിലെ മലയാളത്തിലെ അഭിനേതാക്കളുടെ പ്രതിഫലത്തിന്റെ വിവരങ്ങളാണ് വൈറലാകുന്നത്. അന്നത്തെ ഒരു പ്രമുഖ മാഗസിനിൽ വന്ന റിപ്പോർട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.നടൻ മോഹൻലാൽ ആണ് 90 കളിലും പ്രതിഫലത്തിൽ ഒന്നാം സ്ഥാനത്ത്. 15 മുതൽ 20 ലക്ഷം വരെയാണ് മോഹൻലാലിന്റെ പ്രതിഫലം. മമ്മൂട്ടി ആണ് രണ്ടാം സ്ഥാനത്ത്. 15 ലക്ഷം ആണ് മമ്മൂട്ടിയുടെ പ്രതിഫലം. മൂന്നാം സ്ഥാനത്ത് സുരേഷ് ഗോപി ആണ്. 12 ലക്ഷം ആണ് സുരേഷ് ഗോപിക്ക് പ്രതിഫലമായി ലഭിച്ചുകൊണ്ടിരുന്നത്. നാലാം സ്ഥാനത്ത് മലയാളത്തിന്റെ ആക്ഷൻ ഹീറോ ബാബു ആന്റണി ആണ്. 10 മുതൽ 12 ലക്ഷം വരെയാണ് അന്ന് ബാബു ആന്റണിക്ക് പ്രതിഫലമായി ലഭിച്ചത്. 90 കളിൽ ബാബു ആന്റണിയുടെ ആക്ഷൻ സിനിമകൾ തുടർച്ചയായി തിയേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. അഞ്ച് മുതൽ ഏഴ് ലക്ഷം വരെ ആയിരുന്നു ജയറാമിന്റെ പ്രതിഫലം.നടിമാരിൽ ഖുശ്ബുവായിരുന്നു പ്രതിഫലത്തിൽ മുന്നിൽ. അഞ്ച് ലക്ഷമായിരുന്നു ഖുശ്ബുവിന്റെ പ്രതിഫലം. ശോഭനക്ക് രണ്ടര ലക്ഷവും പ്രിയ രാമന് രണ്ട് ലക്ഷവും ഉർവശിക്ക് ഒന്നര ലക്ഷവുമായിരുന്നു പ്രതിഫലത്തുക. രണ്ട് ലക്ഷം ആയിരുന്നു ജഗതി ശ്രീകുമാറിന്റെ പ്രതിഫലം. തിലകനും രാജൻ പി ദേവിനും ഒന്നര ലക്ഷം വീതമായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്. നരേന്ദ്ര പ്രസാദിന് ഒന്നേകാൽ ലക്ഷമായിരുന്നു അന്നത്തെകാലത്തെ പ്രതിഫലം. ഒരു ലക്ഷം ആയിരുന്നു കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിരുന്നത്. ജഗദീഷിനും നടി ചിപ്പിക്കും ഒരു ലക്ഷവും വീതം പ്രതിഫലം ലഭിച്ചിരുന്നു. ഒരു ലക്ഷം ആയിരുന്നു ഇന്ദ്രൻസിന്റെ പ്രതിഫലം. നടി സിൽക്ക് സ്മിതയ്ക്ക് ഒരു ഡാൻസിന് ഒരു ലക്ഷം വീതമായിരുന്നു ലഭിച്ചിരുന്നത്.

