August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 1, 2026

ഗിരിവർഗ ഉന്നതിയിലെ സൗജന്യ ആയുർവേദ ക്യാമ്പ് നടത്തി.

SHARE

 

ശ്രീകണ്ഠപുരം നഗരസഭയുടെ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അയുഷ് പി എച്ച് സി യുടെ നേതൃത്വത്തിൽ ഗിരിവർഗ ഉന്നതികളിൽ നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ചെട്ടിയാൽ ഉന്നതിയിൽ വച്ച് നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആയുർവേദ മെഡിക്കൽ ഓഫീസർ ശാലിനി എം കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി നൂർദിൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ നിഷിദ റെഹ്‌മാൻ, ശശി കെ കെ, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഡോ ആരോമ ഡി, ഡോ റെജീന പി കെ, തുടങ്ങിയവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. ലിഷ കെ പി, നസീമ ഖാദർ തുടങ്ങിയവർ നേതൃത്വം നൽകി. എസ് സി എസ് ടി പ്രമോട്ടർ അമർജിത് നന്ദി പറഞ്ഞു.