സി.എ. ഇൻ്റർമീഡിയറ്റ് (CA intermediate) പരീഷയിൽ ഇരിട്ടി മാടത്തിൽ സ്വദേശിനിഇവാന ജോണിന്ന് മികച്ച വിജയം.

ഇരിട്ടി:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) സെപ്റ്റംബറിൽനടത്തിയ സി.എ ഇന്റർമീഡിയറ്റ് (CA Intermediate) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ഇരിട്ടി മാടത്തിയിൽ സ്വദേശിനി ഇവാന ജോൺ മാതൃകയായി.റാൻസ് അക്കാദമി യിൽ നിന്നാണ് ഇവാന ജോൺ സി.എ.പരീക്ഷയ്ക്കായി പരിശീലനം നേടിയത്.ഇക്കഴിഞ്ഞ ഒക്ടോബർ 22-23 തീയതികളിലായാണ് സി.എ ഇന്റർമീഡിയറ്റ് ഫലം പ്രഖ്യാപിച്ചത് .
എസ്എസ്എൽസി പരീക്ഷയിലും പ്ലസ്ടു പരീക്ഷയിലും മുഴുവൻവിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയാണ് ചാർട്ടേഡ എക്കൗണ്ടൻ്റ് ആകണമെന്ന തൻ്റെ സ്വപ്നംയാഥാർത്ഥ്യമാക്കുന്നതിനായി പ്രമുഖപ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനമായ റാൻസ് അക്കാദമിയിൽഇവാന ജോൺ തയ്യാറെടുപ്പും പരിശീലനവും ആരംഭിച്ചത്. മാടത്തിയിൽ പരുത്തിവയലിൽ ഹൗസിൽ ജോണി യോയാക്കിൻ്റെയും വിനു ജോണിൻ്റെയും മകളാണ് ഇവാന ജോൺ

