കണ്ണൂരിൽ ഫ്ളാറ്റിന്റെ ഒൻപതാം നിലയിൽ തീപ്പിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു.

കണ്ണൂർ▾പയ്യാമ്പലത്തെ റെയിൻബോ അപ്പാർട്ട്മെന്റിൽ തീപിടിത്തം. ഒമ്പതാം നിലയിൽ ഡോക്ടർമാർ താമസിക്കുന്ന സി വൺ എന്ന അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്.
ഫ്ലാറ്റിൽ നിന്ന് തീയും പുകയും ഉയർന്നതോടെ ഉടൻ തന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


