May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 10, 2026

ഈദ് ദിനത്തിൽ കരുവഞ്ചാൽ മഖാം ശരീഫിൽ നടന്ന പ്രാർത്ഥനയിൽ അഡ്വ: മാത്യു കുന്നപ്പള്ളി പങ്കെടുത്തു .

SHARE

ലോക മുസ്ലിംകൾ ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനത്തിനുശേഷം ആഘോഷിക്കുന്ന ചെറിയ പെരുന്നാൾ ദിനത്തിൽ ഇരിക്കൂർ നിയോജകമണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി അഡ്വ: മാത്യു കുന്നപ്പള്ളി മലയോരത്തെ ചരിത്രപ്രസിദ്ധമായ കരുവഞ്ചാൽ മഖാം ശരീഫിൽ എത്തി പെരുന്നാൾ നിസ്കാരത്തിനു ശേഷമുള്ള മഖാം സിയാറത്തിലും കൂട്ട് പ്രാർത്ഥനയിലും പങ്കുചേർന്ന് പെരുന്നാൾ ദിനത്തിലെ പര്യടനത്തിന് തുടക്കം കുറിച്ചു. തുടർന്ന് ആശ ഭവൻ സ്പെഷ്യൽ സ്കൂൾ, റാഫെല്ലോ കോൺവെൻ്റ്, സെൻറ് ജോസഫ് പള്ളി വായാട്ടുപറമ്പ്, എസ്എച്ച് കോൺവെൻ്റ്, ടിമ്പർ തൊഴിലാളികൾ, ലിറ്റിൽ ഫ്ലവർ പള്ളി കരുവാഞ്ചാൽ, വെള്ളാട് സെൻറ് ജോസഫ് ഹോസ്പിറ്റൽ, വെള്ളാട് ടൗൺ, സെൻറ് ആൻ്റണീസ് പള്ളി പാത്തൻപാറ, സെൻറ് ജൂഡ് പള്ളി മണ്ടളം, നിത്യരാധന ചാപ്പൽ മണ്ടളം, നടുവിൽ പടിഞ്ഞാറ് തൊഴിലുറപ്പ് തൊഴിലാളികൾ, പള്ളിത്തട്ട് സെൻ്റ് മേരീസ് പള്ളി എന്നിവ സന്ദർശിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വിളക്കന്നൂർ ക്രിസ്തു രാജാ പള്ളിയിലെ പ്രാർത്ഥനയിലും പങ്ക് ചേർന്നു. ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: എ ജെ ജോസഫ്, കെ ടി സുരേഷ് കുമാർ, സി ജെ ജോൺ, അമൽ ജോയി കൊന്നക്കൽ, സാജു ജോസഫ്, റിഷികേശ് ബാബു, വി വി തോമസ്, എം ചാക്കോ, ജോസുകുട്ടി ചാണേകാട്ടിൽ എന്നിവർ ഒപ്പമുണ്ടായി.