May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 11, 2026

വെറും നാല് ചേരുവകൾ കൊണ്ട് മാംഗോ പുഡ്ഡിങ് തയ്യാറാക്കാം.

SHARE

വൈറ്റമിനുകളുടെ കലവറയാണ് മാങ്ങ. വൈറ്റമിൻ എ, സി, ഇ ആന്റി ഓക്സിഡന്റുകൾ എന്നിങ്ങനെയെല്ലാം മാങ്ങയിൽ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും, രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, ചർമ്മത്തിന്റെയും ഹൃദയത്തിന്റെയും ആരോ​ഗ്യത്തിനും ഈ ഫ്രൂട്ട് ബെസ്റ്റാണ്. ഇപ്പോൾ കേരളത്തിൽ മാങ്ങക്കാലമായതിനാൽ നല്ല പഴുത്ത മാങ്ങ കൊണ്ടൊരു പുഡ്ഡിങ് ഉണ്ടാക്കിയാലോ?

ആവശ്യമായ ചേരുവകൾ

മാങ്ങ – 2 എണ്ണം
പഞ്ചസാര – 1/2 കപ്പ്
ഉപ്പ് – 2 നുളള്
കോംഫ്ലോർ – 1/4
പാൽ – 1 1/4

പാകം ചെയ്യേണ്ട രീതി

നന്നായി പഴുത്ത മാങ്ങ 2 എണ്ണം തൊലി കളഞ്ഞ് കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേർത്ത് ബ്ലൻഡറിലോ മിക്സിയിലോ ഇട്ട് നന്നായി അരച്ചെടുക്കുക. ഇനി കോൺഫ്ലോറിലേക്ക് കുറച്ച് വെള്ളം ചേർത്ത് നന്നായി ഇളക്കുക. അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് അരച്ചെടുത്ത മാങ്ങയുടെ മിശ്രിതം ഒഴിക്കുക. മീഡിയം ഫ്ലെയിമിൽ ഈ മിശ്രിതം ഇളക്കി കൊണ്ടേയിരിക്കുക. വെള്ളം വറ്റി കട്ടിയായി വരുമ്പോൾ അതിലേക്ക് കോൺഫ്ലോർ വെള്ളത്തിൽ കലക്കിയ മിശ്രിതം ഒഴിച്ച് ചെറിയ രീതിയിൽ കട്ടിയാകുന്നത് വരെ ഇളക്കികൊണ്ടിരിക്കുക. കട്ടിയായി കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് തണുക്കാനായി അടച്ച് വയ്ക്കുക. തണുത്ത മിശ്രതം ഒരു ബൗളിലോ കണ്ടെയ്നറിലോ എണ്ണയോ, വെണ്ണയോ പുരട്ടി അതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇനി ഇത് അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം, നന്നായി തണുത്തു കഴിയുമ്പോൾ പുഡ്ഡിങ് സെർവ് ചെയ്യാൻ റെഡി…