April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 9, 2026

സമ്മറിൽ വൃക്കകളെ കെയർ ചെയ്യാം;ഇവയൊക്കെ ശ്രദ്ധിച്ചോളൂ.

SHARE

ചൂട് കാലത്ത് നമ്മുടെ വൃക്കകൾക്ക് അധിക പരിചരണം ആവശ്യമാണ്. വേനൽക്കാലത്ത് വിയർപ്പ് സാധാരണയേക്കാൾ കൂടുതലായിരിക്കും. അതിനാൽ മതിയായ ജലാംശം നിലനിർത്തുന്നതിനും ശരീരത്തിൽ നിന്ന് വിവിധ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും വെള്ളം ധാരാളം കുടിക്കണം. ചൂട് കാലത്ത് വൃക്കകളുടെ സംരക്ഷണത്തിനായി ശരീരത്തിന് ചില ടിപ്പുകൾ ആവശ്യമാണ്. ഏതൊക്കെയാണെന്ന് നോക്കാം

ജലാംശം നിറഞ്ഞ പഴവർഗങ്ങളും ,പാനീയങ്ങളും ഭക്ഷണ ക്രമത്തിൽ ഉൾപെടുത്തുക

തണ്ണിമത്തൻ, പപ്പായ,നാരങ്ങ,ആപ്പിൾ, ബെറികൾ എന്നിവയും ജലാംശം നൽകുന്ന പച്ചക്കറികളായ വെള്ളരിക്ക,തക്കാളി കാബേജ്,ബട്ടർമിൽക്ക് ,കരിക്കിൻ വെള്ളം, എന്നിവയും ഉൾപ്പെടുത്തുന്നത് ശരീരത്തിന് ജലാംശം നൽകുന്നതിനോടൊപ്പം പോഷകങ്ങളും നൽകുന്നു.

ഉപ്പിന്റെ അളവ് നിയന്ത്രിക്കുക

വൃക്കകളുടെ ആരോഗ്യത്തിന് ഉപ്പിന്റെ അളവ് നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്. അധിക ഉപ്പ് രക്തസമ്മർദ്ദം കൂട്ടുകയും കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഫാസ്റ്റ് ഫുഡ്, അമിതമധുരം തുടങ്ങിയവ ഒഴിവാക്കുകയും ചെയ്യണം.

വ്യായാമം ചെയ്യുമ്പോൾ ധാരാളം വെള്ളം കുടിക്കുക

വേനൽക്കാലത്ത് വ്യായാമം അത്യാവശ്യമാണ്. പക്ഷേ സമയം ശ്രദ്ധിക്കണം. നേരിട്ട് സൂര്യപ്രകാശത്തിൽ വ്യായാമം ചെയ്താൽ അമിത വിയർപ്പ് ഡീഹൈഡ്രേഷൻ ഉണ്ടാക്കും. രാവിലെയോ വൈകുന്നേരമോ സമയം കണ്ടെത്തുക. ഇത് ശരീരത്തെയും വൃക്കകളെയും ചൂടിൽ നിന്ന് സംരക്ഷിക്കും.

വേദന സംഹാരികൾ ഒഴിവാക്കുക

വേദന സംഹാരികൾ ഇടയ്ക്കിടെ ഉപയോഗിക്കുന്നത് വൃക്കകൾക്ക് തകരാറുകൾ ഉണ്ടാക്കും. പ്രത്യേകിച്ച് ഡീഹൈഡ്രേഷൻ ഉള്ളപ്പോൾ ഈ മരുന്നുകൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം. അത്തരം സാഹചര്യങ്ങളിൽ ഡോക്ടറിനോട് കൺസൾട്ട് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക.