ലൈസൻസ് പോയി! ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന് തടസം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമയ്ക്കെതിരെ നടപടി

തുറവൂർ ആശുപത്രിയിലെ പഴയ കെട്ടിടത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനത്തിന് പോയ ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന് വഴി നൽകാത്ത സംഭവത്തിൽ നടപടി. ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന് വഴികൊടുക്കാതിരുന്ന കാറിന്റെ ഉടമയ്ക്കെതരെയാണ് നടപടിയെടുത്തത്. വാഹന ഉടമയുടെ ലെസൻസ് സസ്പെൻഡ് ചെയ്തു.
ആറ് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കൂടാതെ അഞ്ച് ദിവസം എടപ്പാളിലെ എംവിഡി കേന്ദ്രത്തിൽ പരിശീലന ക്ലാസിലും പകെടുക്കണം. കുത്തിയതോട് സ്വദേശിയാണ് വാഹന ഉടമ. തുറവൂർ ആശുപത്രിയിൽ തീപിടിച്ചപ്പോൾ ആലപ്പുഴയിൽ നിന്ന് പോയ ഫയർ ആൻഡ് റെസ്ക്യു വാഹനത്തിന് വഴി നൽകിയില്ല എന്നാണ് പരാതി.അതേസമയം മകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിൻ്റെ ഉത്കണ്ഠ ഉണ്ടായിരുന്നെന്നും ബോധപൂർവം തടസപ്പെടുത്താൻ ശ്രമിച്ചില്ലെന്നുമാണ് വാഹന ഉടമ നൽകിയ വിശദീകരണം.

