May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 1, 2026

കിഫ്ബി ഇടപാടില്‍ മസാല ബോണ്ടിലെ ചട്ടലംഘനത്തിന് കുടപിടിച്ചവരെ വരും ദിവസങ്ങളില്‍ തുറന്നുകാട്ടും; പോര്‍മുഖം തുറന്ന് ബി അശോക്

SHARE

സംസ്ഥാന സര്‍ക്കാരിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലിനൊരുങ്ങി ബി അശോക് ഐഎഎസ്. ഫണ്ട് വിനിയോഗത്തില്‍ വലിയ ക്രമക്കേടുകള്‍ നടന്നെന്നാണ് ആരോപണം. കിഫ്ബി ഇടപാടില്‍ മസാല ബോണ്ടിലെ ചട്ടലംഘനത്തിന് കുടപിടിച്ചവരെ വരും ദിവസങ്ങളില്‍ തുറന്നുകാട്ടുമെന്നാണ് ബി അശോകിന്റെ മുന്നറിയിപ്പ്.തനിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകില്ലെന്നാണ് ബി അശോക് വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരമാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് ബി അശോക് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സസ്‌പെന്‍ഷന്‍ ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ, തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ശരിയായിക്കോളുമെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. പോകുന്ന പോക്കിന് ശത്രുവിന് നേരെ വെടിയുതിര്‍ത്തതാണ് സസ്‌പെന്‍ഷന്‍ നടപടി. സര്‍ക്കാരിന് സ്തുതി പാടാന്‍ നില്‍ക്കാനാവില്ല. ഐ എ എസ് അസോസിയേഷന്‍ നല്‍കിയ അഞ്ച് കേസിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നുവെന്ന് ബി അശോക് പറഞ്ഞു. തുടര്‍ഭരണത്തിലേക്കെത്തിയില്ല. കാലാവധി തീരാന്‍ നാല് ദിവസം മുന്‍പ് ഇവിടെ ആരും മിണ്ടാന്‍ പാടില്ലെന്ന് പറഞ്ഞ് ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിനായിരുന്നു ബി അശോകിനെതിരായ നടപടി. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു അച്ചടക്ക നടപടി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മാധ്യമങ്ങള്‍ വഴി ബി അശോക് പ്രതികരണങ്ങള്‍ നടത്തിയിരുന്നു. തുടര്‍ഭരണം ഫാസിസ്റ്റ് പ്രവണതയാണെന്നായിരുന്നു അശോകിന്റെ പ്രതികരണം. പിന്നാലെയാണ് സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കേരള ശബ്ദം ലേഖനത്തിലായിരുന്നു ബി.അശോകിന്റെ വിമര്‍ശനം. സുതാര്യമായ ജനാധിപത്യത്തിന് വോട്ടര്‍മാര്‍ ജാഗ്രത കാണിക്കണമെന്നും ലേഖനത്തില്‍ അശോക് ആവശ്യപ്പെട്ടിരുന്നു.

You may have missed